Karassery
തോട്ടക്കാട് മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതിയുടെ നാലാംഘട്ടം ആരംഭിച്ചു

കാരശ്ശേരി: കേരള സർക്കാരിന്റെ മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതിയുടെ ഭാഗമായി മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന തോട്ടക്കാട് നീർത്തടം മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതിയുടെ നാലാംഘട്ടം ആരംഭിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം സി.കെ. കാസിം എം.എൽ.എ നിർവഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ അൻവർ മുക്കോലക്കൽ, ആയിഷ ടി.പി., ദിവ്യ എം., മുനീർ ആലുക്കൽ, ജിഷ ജോബിൻ, സജി തോമസ്, സുനില കണ്ണങ്കര, സിനത്ത് കെ.സി., സരിത, സലാം തെക്കുംകുറ്റി, ശിവദാസൻ, മോയിൻ എ.സി., അജൈൻ ഇരുളി, ഫിലിപ്പ് വടിക്കി, അനിൽ കുമാർ പി., സെയ്താലി, വി.യു.എം., സണ്ണി ചെമ്പനോടിക്കരൾ തുടങ്ങിയവർ സംബന്ധിച്ചു.







