Pullurampara
ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ചാർലി മാത്യുവിനെ മലബാർ സ്പോർട്സ് അക്കാദമി അനുമോദിച്ചു
പുല്ലൂരാംപാറ : വിയറ്റ്നാമിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാൻ യോഗ്യത നേടിയ ചാർലി മാത്യുവിനെ മലബാർ സ്പോർട്സ് അക്കാദമി അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ അക്കാദമിയിലെ മുഴുവൻ കുട്ടികളും പരിശീലകരും ഭാരവാഹികളും പങ്കെടുത്തു.
പുല്ലൂരാംപാറ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയെപള്ളിയിൽ ചാർലിയെ പൊന്നാട അണിയിച്ച് ആദരിച്ചു. അക്കാദമി ചെയർമാൻ പിടി അഗസ്റ്റിൻ അധ്യക്ഷൻ വഹിച്ച യോഗത്തിൽ കൺവീനർ ടി ടി കുര്യൻ, ജോളി തോമസ്, ധനൂപ് ഗോപി, ബേബി മണ്ണം പ്ലാക്കൽ , ബെന്നി മുട്ടത്തു കുന്നേൽ, ജോൺസൺ പുളിമൂട്ടിൽ, ജോജോ കാഞ്ഞിരക്കാട്ട് കുന്നേൽ, ആഷിക്, മനോജ് ചെറിയാൻ,അമൽ ജോസ് എന്നിവർ അനുമോദിച്ചു സംസാരിച്ചു.