Kodanchery
കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

നെല്ലിപ്പൊയിൽ: കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ സബീൽ (17) ആണ് മരിച്ചത്.വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ആഴത്തിലുള്ള ഭാഗത്തേക്ക് ഒഴുകിപ്പോയതാണെന്ന് ലഭ്യമായ വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക വ്യാപിച്ചിരിക്കുകയാണ്.മുൻപ് ഇതേ സ്ഥലത്ത് സമാന അപകടങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.







