Kodanchery
കണ്ടത്തുംതൊടുകയിൽ വർഗീസ് (ഒരപ്പുഴി ബേബി) അന്തരിച്ചു

കോടഞ്ചേരി : ആദ്യകാല കേരളാ കോൺഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ബാങ്കിൻ്റെ മുൻ പ്രസിഡൻ്റുമായിരുന്ന കണ്ടത്തുംതൊടുകയിൽ വർഗീസ് (ഒരപ്പുഴി ബേബി-88) അന്തരിച്ചു.
തിരുവമ്പാടിയിലും കോടഞ്ചേരിയിലും ദീർഘകാലം വ്യാപാരി ആയിരുന്നു.
സംസ്കാരം കോടഞ്ചേരി സെൻ്റ് മേരീസ് പള്ളിയിൽ പിന്നീട്.
ഭാര്യ: റോസമ്മ പുന്നക്കൽ താനപ്പനാൽ കുടുംബാംഗം.
മക്കൾ: ബീന (റിട്ട അധ്യാപിക എസ് എസ് എം എച്ച് എസ് എസ് തെയ്യാലുങ്കൽ),
ബെന്നി (യു.കെ), ജോസി (മിഡ്ലാന്റ് ഇലക്ട്രിക്കൽസ് കോടഞ്ചേരി).
മരുമക്കൾ: ജോസ് മാത്യു തലച്ചിറയിൽ (റിട്ട.ആർമി ഈങ്ങാപ്പുഴ), ഷിജി (യു.കെ),
ഷിജി കല്ലുക്കുളങ്ങര (സ്റ്റാഫ് നേഴ്സ് കെഎംസിടി മുക്കം).







