കർഷകക്ഷേമനിധി ബോർഡ് രൂപീകരിക്കുക- കർഷക കോൺഗ്രസ്

കോടഞ്ചേരി:കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. കഴിഞ്ഞ 10 വർഷമായി കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും കഴിഞ്ഞ ആറുമാസം കൊണ്ട് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നടപ്പിലാക്കിയ കർഷക ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചും ചർച്ചകളും നടത്തി.
വന്യമൃഗാ അക്രമങ്ങളുടെ നഷ്ടപരിഹാര തുക ഇരട്ടിയാക്കിയതിലും ക്ഷേമ പെൻഷനുകൾക്ക് എ.സി മാനദണ്ഡം ഒഴിവാക്കിയതിലും വന്യജീവി അതിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ എടുക്കുന്ന നടപടികളെയും പ്രശംസിച്ചുകൊണ്ട് വിവിധ വിളകളുടെ താങ്ങു വിലകൾ സമയബന്ധിത നൽകുകയും ചെയ്തതിനുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അവനൂരിന്റെ അധ്യക്ഷതയിൽ ചേർന്ന മണ്ഡലം സമ്മേളനം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മാഞ്ചുഷ് മാത്യുസ് ഉദ്ഘാടനം നിർവഹിച്ചു.
നിയോജകമണ്ഡലം കർഷ കോൺഗ്രസ് പ്രസിഡണ്ട് തമ്പി പറകണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി
മുതിർന്ന കർഷകനും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ വക്കച്ചൻ പള്ളത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം പ്രസിഡണ്ട് ഇൻചാർജ് ജോസ് പൈകയിൽ, പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് മെമ്പർ സണ്ണി കാപ്പാട് മല, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിൻസൻറ് വടക്കേമുറി, മിനി സണ്ണി , റെജി തമ്പി, ജോബി ജോസഫ് , റീന ബിജു ,ബേബി വളയത്തിൽ, വിൽസൺ തറപ്പേൽ, ശിവദാസൻ, സജിനി രാമൻകുട്ടി,കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടോമി കൊന്നക്കൽ, ആൻറണി നിർവേലി , ഫ്രാൻസിസ് ചാലിൽ, സാബു മനയിൽ, ബിജു ഓത്തിക്കൽ ബേബി കളപ്പുര, ഫ്രാൻസിസ് മുണ്ടാട്ടിൽ, തോമസ് കൈത്തിങ്കൽ, തോമസ് പാലത്തിങ്കൽ, ജോൺ നെടുങ്ങാട്ട്, അബ്രഹാം താണോലി മാലി, ബാബു പെരിയപ്പുറം, ചന്ദ്രൻ മങ്ങാട്ട്, സിജോ പൊട്ടു കുളം, അപ്പച്ചൻ ചെന്നിക്കര, കുഞ്ഞുമോൻ പടിഞ്ഞാറ്റേമുറി, സിദ്ധിക്ക് കാഞ്ഞിരാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.







