Kodanchery

വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്‌കൂളിൽ ചേന വിളവെടുപ്പ് നടത്തി

വേനപ്പാറ: ലിറ്റിൽ ഫ്ലവർ യു.പി. സ്‌കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്‌കൂൾ കൃഷിയിടത്തിൽ വിളയിച്ച ചേനയുടെ വിളവെടുപ്പ് നടത്തി. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

കാർഷിക ക്ലബ്ബ് കൺവീനർ ബിജു മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായ അനീഷ് ജോസ്, പ്രഭുൽ വർഗീസ്, നീരജ് ജോജി, സുനീഷ ജോസഫ്, നിധിൻ ജോസ് എന്നിവർ സംസാരിച്ചു. പാചക തൊഴിലാളികളായ ഗിരിജ, പാർവ്വതി എന്നിവരും വിദ്യാർഥികളും അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിളവെടുത്ത ചേന സ്‌കൂളിലെ ഉച്ചഭക്ഷണ പാചകത്തിനായി ഉപയോഗപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button