എൻ.എസ്.എസ്. ‘ഹോണസ്റ്റി ബസാർ’ ആരംഭിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ നേതൃത്വത്തിൽ “ഹോണസ്റ്റി ബസാർ” പ്രവർത്തനം ആരംഭിച്ചു.
കടക്കാരനില്ല സി.സി.ടി.വി ഇല്ല, വിശ്വാസം മാത്രം സത്യം ദൈവമാണ് എന്ന മുദ്രാവാക്യത്തോടെയാണ് ബസാർ സജ്ജീകരിച്ചിരിക്കുന്നത്.പേന,പെൻസിൽ,റബ്ബർ,നോട്ട്ബുക്ക്,സ്കെയിൽ തുടങ്ങിയ പഠനോപകരണങ്ങൾ വിവിധ കൗണ്ടറുകളിൽ വെച്ചിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള സാധനം എടുത്ത് വില വിവര പട്ടിക നോക്കിയ ശേഷം ബോക്സിൽ പണം നിക്ഷേപിക്കാവുന്നതാണ്.
പ്രിൻസിപ്പൽ വിജോയ് തോമസ് ഹോണസ്റ്റി ബസാറിൻ്റെ ഉദ്ഘാടനം നാട മുറിച്ച് നോട്ട് ബുക്ക് വാങ്ങിക്കൊണ്ട് നിർവ്വഹിച്ചു.എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ സീലിയ തോമസ്,ആശ മോഹൻലാൽ സി. എന്നിവർ നേതൃത്വം നൽകി.
ബസാറിലൂടെ ലഭിക്കുന്ന ലാഭ വിഹിതം സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ വാങ്ങുന്നതിനും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുമെന്ന് എൻ.എസ്.എസ്. യൂണിറ്റ് അറിയിച്ചു.







