Kodanchery

കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് വാട്ടർ പ്യൂരിഫയർ നൽകി 1989 ബാച്ച്

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ 1989 എസ്എസ്എൽസി ബാച്ചുകാരുടെ സ്നേഹ സമ്മാനം കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്. കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് 1989 എസ്എസ്എൽസി ബാച്ചുകാർ ചേർന്ന് വാട്ടർ പ്യൂരിഫയർ വാങ്ങി നൽകി. ആരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാച്ചുകാരുടെ ഈ കാരുണ്യ പ്രവർത്തനം.

വാട്ടർ പ്യൂരിഫയർ കൈമാറൽ ചടങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു.യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, ബ്ലോക്ക് മെമ്പർ ജോബി ഇലന്തൂർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്,ബാച്ച് പ്രതിനിധികളായ രമേഷ് ചാക്കോ, റോയി പീറ്റർ,ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും മറ്റു ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button