Kodanchery

എസ് എം എ രോഗബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് സഹായം തേടി ഷൂട്ടൗട്ട് മേള സംഘടിപ്പിക്കുന്നു

കോടഞ്ചേരി:​ സ്പൈനൽ മസ്കുലർ അട്രോഫി (SMA) രോഗബാധിതരായ ഓമശ്ശേരി കല്ലുരുട്ടി സ്വദേശികളായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സാ സഹായാർത്ഥം നാട്ടുകൂട്ടം ആർട്സ് & സ്പോർട്സ് ക്ലബ് തെയ്യപ്പാറ ഷൂട്ടൗട്ട് മേള സംഘടിപ്പിക്കുന്നു.
​
നവംബർ 29-ന് വൈകിട്ട് 5 മണിക്ക് തെയ്യപ്പാറ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ചെലവേറിയ ചികിത്സ ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് താങ്ങാകുന്നതിനായി സംഘടിപ്പിക്കുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ മുഴുവൻ നാട്ടുകാരുടെയും കായികപ്രേമികളുടെയും സജീവ പങ്കാളിത്തവും സഹകരണവും സംഘാടകർ അഭ്യർത്ഥിച്ചു. മേളയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഫീസ് 50 രൂപ.

Related Articles

Leave a Reply

Back to top button