Koombara

എസ്.എം.എ. ബാധിതരായ കുട്ടികൾക്ക് 70,102 രൂപയുടെ ചികിത്സാ സഹായം കൈമാറി കൂമ്പാറ കൂട്ടായ്മ

കൂമ്പാറ : എസ്.എം.എ. (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായ നിധിയിലേക്ക് 70,102 രൂപ സംഭാവന നൽകി കൂമ്പാറ കൂട്ടായ്മ മാതൃകയായി. കൂമ്പാറയിലെയും പരിസരപ്രദേശങ്ങളിലെയും ഗായകരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഗാനസന്ധ്യയോടനുബന്ധിച്ച് നടത്തിയ ഉൽപ്പന്ന ലേലത്തിലൂടെയും ബക്കറ്റ് പിരിവിലൂടെയുമാണ് തുക സമാഹരിച്ചത്.സമാഹരിച്ച തുക ചികിത്സാ സഹായ സമിതി ഓഫീസിലെത്തി ഭാരവാഹികൾക്ക് കൈമാറി.

മുൻ എം.എൽ.എ. ലിന്റോ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, വാർഡ് അംഗം സക്കീന സലിം, വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, നിസാമുദ്ദീൻ കൂമ്പാറ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സഹായധനം സമാഹരിച്ച് കൈമാറിയത്.എസ്.എം.എ. ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി ജനകീയ കൂട്ടായ്മയിലൂടെ സഹായം സമാഹരിച്ച് കൈമാറിയ പ്രവർത്തനം നാടിന്റെ കാരുണ്യവും ഐക്യവും വിളിച്ചോതുന്നതായി.

Related Articles

Leave a Reply

Back to top button