Koodaranji

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം ഒരുങ്ങുന്നു

കൂടരഞ്ഞി:കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം ഒരുങ്ങുന്നു.2018-19 വർഷത്തെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പ്രവൃത്തിക്ക് ആവശ്യമായ തുക അനുവദിച്ചത്.

ഏറെ അസൗകര്യങ്ങൾക്കു നടുവിലാണ് നിലവിലെ ആശുപത്രി പ്രവർത്തനം. ഇതിന് ഒരു പരിഹാരം ഉണ്ടാകുന്നതിനും ഭാവിയിലെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനും മുൻകൂട്ടി ആസൂത്രണം ചെയ്താണ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്. നിലവിലുള്ള പ്രധാന കെട്ടിടം നിലനിർത്തി മറ്റു സൗകര്യങ്ങൾ എല്ലാം ഒരു കുടക്കീഴിലാക്കി മൂന്നു നിലയുള്ള ഒറ്റകെട്ടിടം, നിരീക്ഷണ മുറി, നഴ്സിംഗ് സ്റ്റേഷൻ, പുരുഷന്മാർക്കും സ്ത്രീകൾക്കും സ്റ്റാഫ് റൂം, കാർപോർച്ച്, കാഷ്വാലിറ്റി, ഫാർമസി, ലാബ്, കോൺഫറൻസ് റൂം, ഓഡിറ്റോറിയം, എച്ച് ഐ, ജെ പി എച്ച് എൻ എന്നിവർക്ക് പ്രത്യേക മുറികൾ, ഓഫീസ് റൂം, 3 പരിശോധന മുറികൾ, എല്ലാ നിലയിലും ആവശ്യത്തിന് ടോയ്ലറ്റ് എന്നിവയടങ്ങുന്നതാണ് നിർദ്ദിഷ്ട പ്ലാൻ. ഇതിന്റെ ആദ്യ ഘട്ട പ്രവർത്തനത്തിനാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.

ആശുപത്രിക്ക് നിലവിലുള്ള ഒരേക്കർ സ്ഥലം പ്രകൃതി സൗഹൃദ രീതിയിൽ ക്രമീകരിച്ചാണ് കെട്ടിടം നിർമ്മിക്കുക. മാസ്റ്റർപ്ലാനിൽ പെയിൻ ആൻഡ് പാലിയേറ്റീവ് സംവിധാനം, കൗൺസിലിംഗ് സെൻറർ, ജെറിയാട്രിക് ഗാർഡൻ,കാൻറീൻ, വയോജനങ്ങൾക്കുള്ള വിശ്രമകേന്ദ്രം എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button