Thiruvambady

മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം എൽ ഡി എഫ് ജാഥയ്ക്കു തിരുവമ്പാടിയിൽ സ്വീകരണം നൽകി

തിരുവമ്പാടി : പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം എൽ ഡി എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന ജാഥയ്ക്കു തിരുവമ്പാടിയിൽ സ്വീകരണം നൽകി.

സ്വീകരണ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റൻ പി മോഹനൻ, വൈസ് ക്യാപ്റ്റൻ ടി വി ബാലൻ, എൽ ഡി എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സാലിഹ് കൂടത്തായി, ജനതാദൾ നേതാവ് കെ ലോഹ്യ, കെ പി കുഞ്ഞഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

https://www.facebook.com/thiruvambadynews/videos/1072527689780901/?t=92

📝News Desk Tiruvambadi News

Related Articles

Leave a Reply

Back to top button