Anakkampoyil

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവു നായയുടെ ആക്രമണം; മൂന്നു വയസുകാരിക്കും വീട്ടമ്മക്കും ഗുരുതര പരിക്ക്

തിരുവമ്പാടി: ആനക്കാംപൊയിൽ തോരപ്പയിൽ ഷുക്കൂറിന്റെ മകൾ നൈഫ ഫാത്തിമ (3) വീട്ടുമുറ്റത്തെ കളിക്കുന്നതിനിടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവന്ന അയൽവാസികളും നാട്ടുകാരും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ഓടിപ്പോയ നായ അടുത്ത വീട്ടിലെ ബിജുവിന്റെ ഭാര്യ മഞ്ജുവിനെയും ആക്രമിച്ചു.

ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button