Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഡ് ഗ്രാമസഭകൾക്ക് തുടക്കം കുറിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് വാർഡ് ഗ്രാമസഭകൾ ആരംഭിച്ചു. വാർഡ് 9 ആനയോട്, വാർഡ് 7 കൂമ്പാറ, വാർഡ് 8 മരഞ്ചാട്ടി തുടങ്ങിയ ഗ്രാമസഭകൾ പൂർത്തിയായി.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ അവശേഷിക്കുന്ന ഗ്രാമസഭകളും വരും ദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു.







