Thiruvambady
കനത്ത കാറ്റിലും മഴയിലും വ്യാപക കൃഷി നാശം.

തിരുവമ്പാടി: ഇന്ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പ്രതീക്ഷകൾക്ക് മേൽ കനത്ത പ്രഹരമേറ്റ് തിരുവമ്പാടിയിലെ ഒരു കൂട്ടം പ്രവാസികൾ.
കനത്ത മഴയിലും കാറ്റിലും തിരുവമ്പാടി മറിയപ്പുറം ഭാഗത്താണ് വ്യാപക കൃഷിനാശം സംഭവിച്ചത്.
ഗൾഫിൽനിന്ന് തിരിച്ചെത്തിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ ചെയ്ത വാഴ കൃഷിയാണ് ഇന്നത്തെ ശക്തമായ കാറ്റ് നശിപ്പിച്ചത്. ആയിരത്തോളം കുലച്ച വാഴകൾ നിലം പൊത്തി. സമീപ പ്രദേശങ്ങളിലെ മറ്റു കർഷകരുടെ വിളകളും കാറ്റിലും മഴയിലും നശിച്ചിട്ടുണ്ട്.
ലോക്ഡൗൺ സമയത്ത് ഏറ്റ ഈ നഷ്ടം താങ്ങാനാവാത്ത സങ്കടത്തിലാണ് പ്രവാസി കൂട്ടായ്മ.







