Kozhikode
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ഡോക്ടർക്കും നഴ്സിനും കൂടി കോവിഡ് സ്ഥിരീകരണം

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു ഡോക്ടർക്കും ഒരു നഴ്സിനും കൂടി കോവിഡ് സ്ഥിരീകരിച്ചതായി അറിയുന്നു. നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 37 ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിലാണ്.
ഇതോടെ സമ്പർക്കത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ എണ്ണം 97 ആയി. നഴ്സിനെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ മെഡിക്കൽ കോളജ് നോൺ കോവിഡ് വിഭാഗത്തിൽ നിന്ന് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 7 ആയി.
NEWS FROM MANORAMA
https://thiruvambadynews.com/wp-admin/post-new.php







