ശ്വാസകോശത്തിൽ പുളിങ്കുരു കുടുങ്ങിയ എട്ടുവയസ്സുകാരനെ രക്ഷപ്പെടുത്തി

കോഴിക്കോട്:വാളൻപുളിയുടെ കുരു ശ്വാസകോശത്തിൽ കുടുങ്ങിയ എട്ടുവയസ്സുകാരനെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. താനൂർ സ്വദേശി ഷഫീഖിനാണ് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ശിശുശസ്ത്രക്രിയാ തിയേറ്ററിൽ നടത്തിയ രണ്ടുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചുകിട്ടിയത്. പുളിങ്കുരു ശ്വാസകോശത്തിൽ എത്തിയതിനുശേഷം കുട്ടിക്ക് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. 28-ന് ഞായറാഴ്ച ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ താനൂർ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ചിലും പ്രവേശിപ്പിച്ചു.
കുട്ടിയുടെ ശ്വസനം പൂർണമായി നിർത്തി കൃത്രിമ ശ്വാസോച്ഛാസം നൽകിയശേഷം പ്രത്യേക ട്യൂബ് ഇറക്കിയാണ് കുരു പുറത്തെടുത്തത്. രണ്ടുദിവസത്തിനുള്ളിൽ കുട്ടിയെ ഡിസ്ചാർജ് ചെയ്യും.
വൈസ് പ്രിൻസിപ്പലും പീഡിയാട്രിക് സർജറി മേധാവിയുമായ ഡോ. പ്രതാപ് സോമനാഥിന്റെ നേതൃത്വത്തിൽ ഡോ. ശരത്, ഡോ. ഹൃദ്യ, ഡോ. ജിനേഷ്, അനസ്ത്യേഷ്യ വിഭാഗത്തിലെ ഡോ. ഇന്ദു, ഡോ. ജിഷ, ഡോ. ജോസ്‌ന, നഴ്‌സുമാരായ ആൻസി, സ്നേഹ, നൗഷിത് എന്നിവരാണ് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നത്. അടുക്കളയിൽ കയറിയ







