Thiruvambady

എൽഡിഎഫ് മലയോര ഹർത്താൽ ആരംഭിച്ചു

തിരുവമ്പാടി: സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെയും, കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും കോഴിക്കോട് ജില്ലയിൽ സിപിഎം ന്റെ നേതൃത്വത്തിൽ മലയോര ഹർത്താൽ ആരംഭിച്ചു.

കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി,നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, കൂരാച്ചുണ്ട്, പനങ്ങാട്,എന്നീ പഞ്ചായത്തുകളിൽ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ, പഞ്ചായത്തുകളിലെ മലയോര മേഖലകളിലും ആണ് ഇന്ന് ഹർത്താൽ.രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പത്രം, പാൽ തുടങ്ങിയവ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ദീർഘദൂര ബസുകൾ ഇന്ന് സർവീസ് നടത്തുന്നു, തിരുവമ്പാടിയിലെ പെട്രോൾ പമ്പുകളും രാവിലെ മുതൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ അനിഷ്ട സംഭവങ്ങൾ ഒന്നും മണ്ഡല പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല

Related Articles

Leave a Reply

Back to top button