Koodaranji

ഓൺ ലൈൻ പഠനം ഒരു കൈ സഹായവുമായി പൂർവ്വ വിദ്യാർഥി കൂട്ടായ്മ

കൂടരഞ്ഞി_: കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം വ്യാപകമാകുന്ന സാഹചര്യത്തിൽ കുടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ
മുഴുവൻ വിദ്യാർഥികൾക്കും പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒരു കൈ സഹായവുമായി സ്കൂളിലെ പൂർവ്വ വിദ്യാർഥി കൂട്ടായ്മ.

1996 എസ്.എസ്.എൽ.സി ബാച്ചിൻ്റെ നേതൃത്തത്തിലാണ് 13 ടീവിയും 13 ഡിഷും സ്കൂൾ അധികൃതർക്ക് കൈമാറിയത്.
കോവിഡ് മാനദഢങ്ങൾ പാലിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ റോയ് തേക്കും കാട്ടിൽ ടിവി ഏറ്റുവാങ്ങി.സ്കൂൾ പ്രിൻസിപ്പാൾ ലീന വർഗ്ഗീസ്, ഹെഡ്മാസ്റ്റർ സജി ജോൺ, പൂർവ്വ വിദ്യാർഥി കൂട്ടായ്മ പ്രതിനിധികളായ സലാം ,ജിനേഷ് തെക്കനാട്ട്, ജോയിസ്, റിൻസി ,നിസാർ, യൂനസ് എന്നിവർ സന്നിഹിതരായി

Related Articles

Leave a Reply

Back to top button