Mukkam
മുക്കത്ത് ചികിത്സക്കെത്തിയ മുപ്പത്തിനാലുകാരിക്ക് കോവിഡ്, ഗർഭസ്ഥ ശിശു മരിച്ചു.

മുക്കം അഗസ്ത്യൻമുഴി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ മുപ്പത്തിനാലുകാരിയായ യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ ചികിത്സക്കായി എത്തിയ മുക്കം മാങ്ങാപ്പൊയിൽ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഗർഭാവസ്ഥയിൽ ഉള്ള ഏഴു മാസം പ്രായമായ കുട്ടി മരിച്ചു.
യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
യുവതി ചികിത്സക്കെത്തിയ സ്വകാര്യ ആശുപത്രി അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഇവരുമായി സമ്പർക്കം ഉള്ളവരെകുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണ്.







