ThiruvambadyVideos

ഉന്നീദിന്റെ സൈക്കിൾ സ്വപ്നം പങ്കുവെച്ച്; ടി കെ ശിവൻ, യാഥാർഥ്യമാക്കി; യൂത്ത് കെയർ

തിരുവമ്പാടി: തിരുവമ്പാടി മിൽമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകനായ ഉന്നീദിന് സ്വന്തം സൈക്കിൾ എന്ന സ്വപനം യാഥാർഥ്യമാക്കി നൽകി യൂത്ത് കെയർ തിരുവമ്പാടി. തിരുവമ്പാടിയിലെ ഓട്ടോറിക്ഷ തൊഴിലാളിയായ ടി കെ ശിവൻ സാമൂഹ്യ മാധ്യമങ്ങൾ വഴി കൈമാറിയ സന്ദേശങ്ങൾ മനസിലാക്കി ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളായ ചന്ദൻ-സന്നോ എന്നിവരുടെ മകൻ ഉന്നീദിനാണ് യൂത്ത് കെയർ പ്രവർത്തകർ സൈക്കിൾ വാങ്ങി നൽകിയത്.

കുട്ടിയുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്യുന്നതിനും സ്വന്തമായി സൈക്കിൾ വാങ്ങി നൽകുന്നതിനും സുമനസുകളുടെ സഹായം തേടിക്കൊണ്ടാണ് ശിവൻ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർത്ഥന നടത്തിയത്. നിരവധി ആളുകൾ ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു, ഇത് ശ്രദ്ധയിൽപ്പെട്ട യൂത്ത് കെയർ പ്രവർത്തകർ സൈക്കിൾ വാങ്ങി നൽകുകയായിരുന്നു.

യൂത്ത് കെയർ പ്രവർത്തകരായ അജ്മൽ യൂ സി, അമൽ നെടുങ്കല്ലേൽ,സക്കീർ പുറമടത്തിൽ, ജോയൽ ഞാറക്കാട്ട്, സജിത് പൂരാപ്പിള്ളിൽ എന്നിവർ ചേർന്ന് ഉന്നീദിന് സൈക്കിൾ കൈമാറിയത്.

Related Articles

Leave a Reply

Back to top button