Thiruvambady
തിരുവമ്പാടിയിൽ വിദേശ മദ്യ വേട്ട

തിരുവമ്പാടി: ലിസ ഹോസ്പിറ്റലിന് സമീപം പോലീസ് നടത്തിയ പരിശോധനയിൽ 16 കുപ്പി വിദേശ മദ്യവുമായി യുവാവിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.
കാരമൂല വല്ലതായിപാറ സ്വദേശി മുനീർ ആണ് തിരുവമ്പാടി പോലീസിൻറെ പിടിയിലായത്. പ്രതി അളവിൽ കൂടുതൽ മദ്യം വാങ്ങി വല്ലതായിപാറ പ്രദേശത്ത് വിൽപ്പന നടത്തുകയാണ് എന്ന് തിരുവമ്പാടി എസ്. ഐ പറഞ്ഞു. പ്രതി മദ്യം കടുത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിരുവമ്പാടി എസ്. ഐ രമ്യ . ഈ. കെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിന്ധു. ടി മുനീർ, അനീസ് കെ.എം എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.






