Mukkam

മാമ്പറ്റയിൽ ആവേശമായി സൗഹൃദ ഫുട്ബോൾ മത്സരം

മുക്കം: ലോകകപ്പ് ആരവത്തിന്റെ ഭാഗമായി മാമ്പറ്റ റെഡ്സൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സൗഹൃദ ഫാൻസ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. മുക്കം ഹിറ ടർഫിൽ നടന്ന ടൂർണമെന്റ് ഫൈനലിൽ പോർച്ചുഗലിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ ചാമ്പ്യന്മാരായി.

അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, നെതർലൻഡ്സ് ടീമുകളുടെ ആരാധകരാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. അർജന്റീന ഒഴികെയുള്ള ടീമുകൾ ഖത്തർ ലോകകപ്പിൽനിന്ന് നേരത്തേ പുറത്തായെങ്കിലും സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഒട്ടനവധി ഫുട്ബോൾ ആരാധകരാണ് മത്സരം കാണാനായെത്തിയത്.

മാമ്പറ്റ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അരുൺലാൽ ടൂർണമെൻറ് ഉദ്ഘാടനംചെയ്തു. ട്രഷറർ രഘുകുമാർ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് സമ്മാനങ്ങളും കാഷ് അവാർഡും വിതരണംചെയ്തു. ടി.കെ അനൂപ്, ബി.കെ രബിത്ത്, ബിജീഷ് പൂലോട്ട്, പി.യു അർജുൻ, പി.പി അരുൺ, വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button