Kodanchery

കൈതപ്പൊയിൽ അഗസ്ത്യാമുഴി റോഡിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തുടർക്കഥയാകുന്നു

കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യാമുഴി റോഡിൽ മുറംപാത്തിക്കും തമ്പലമണ്ണക്കും ഇടയിൽ റോഡിന്റെ ഇരു ഭാഗങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു. കുട്ടികൾക്ക് ഉപയോഗിക്കുന്ന ഡയപ്പെഴ്സ് അടക്കമുള്ള സാധനങ്ങൾ ആണ് വലിയ ചാക്കിനുള്ളിൽ ആക്കി റോഡരികിൽ നിക്ഷേപിക്കുന്നത്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തികൾ കാരണം പരിസരങ്ങൾ വൃത്തിഹീനമാവുകയും, മഴയിൽ മാലിന്യങ്ങൾ റോഡിൽ പരന്ന് അപകടങ്ങളും രോഗങ്ങളും പകരാനുള്ള സാധ്യതയും കൂടുതലാണ്.

റോഡിന്റെ പല ഭാഗങ്ങളിലും ആയി നിരവധി ചാക്ക് കെട്ടുകളാണ് ഉപേക്ഷിച്ച നിലയിൽ കാണുന്നത്. ധാരാളം കുപ്പികളും ഈ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കാണാം. പ്രബുദ്ധ മലയാളിയുടെ ഇത്തരം പ്രവർത്തനങ്ങൾ പ്രദേശവാസികൾക്കും യാത്രക്കാർക്കും വളരെ ബുദ്ധിമുട്ടുളവാക്കുന്നു.

Related Articles

Leave a Reply

Back to top button