ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന നാദിർഷായുടെ സിനിമ ക്രിസ്ത്യൻ സമൂഹത്തോടുള്ള വെല്ലുവിളി; കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി ഫൊറോന

കോടഞ്ചേരി: നാദിർഷാ സംവിധാനം ചെയ്യുന്ന പുതിയ രണ്ട് സിനിമകളുടെ പേരുകൾ ക്രിസ്ത്യൻ സമൂഹത്തെ അവഹേളിക്കുന്നതാണെന്നും,അതിൽനിന്നും പിന്മാറി നാദിർഷ മതസൗഹാർദത്തിന് മാതൃക നൽകണമെന്നും കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി ഫൊറോന ആവശ്യപ്പെട്ടു.
ഈ അടുത്ത കാലത്തായി ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാനും, ക്രൈസ്തവ സമുദായത്തെ താറടിച്ചുകാണിക്കാനുമായുള്ള ശ്രമങ്ങൾ മലയാള സിനിമാ മേഖലയിൽ വളരെ കൂടുതലാണ്. നാദിർഷായുടെ പുതിയ രണ്ട് സിനിമകളും അത്തരത്തിലുള്ള ചില അജണ്ടകളുടെ ഭാഗമാണെന്ന് കാത്തോലിക്കാ കോൺഗ്രസ്സ് വിലയിരുത്തി.
”ഈശോ” എന്ന നാമം കോടിക്കണക്കിന് ജനങ്ങൾ രക്ഷകനും,നാഥനും, ദൈവവുമായി ആരാധിക്കുന്ന ക്രിസ്തുവിന്റെ പേരാണ് എന്ന് അറിയാത്ത ആളല്ല നാദിർഷ. ക്രൈസ്തവർ ഭവനങ്ങളിൽ ആലേഖനം ചെയ്യുന്ന വാചകമാണ് ”യേശു ഈ വീടിൻറെ നാഥൻ”എന്നത്.
ഇതിനെ വികലമാക്കിക്കൊണ്ട് ”കേശു ഈ വീടിൻറെ നാഥൻ” എന്ന പേരിലുള്ള സിനിമയിലൂടെ
ക്രൈസ്തവ വിശ്വാസത്തെയും, രക്ഷകനായ യേശു ക്രിസ്തുവിനെയും, ക്രൈസ്തവ മതത്തെയും അവഹേളിക്കുന്നതിന് കാരണമായി തീരുന്നു എന്ന് യോഗം ഉദ്ഘാടനം ചെയ്ത കാത്തോലിക്കാ കോൺഗ്രസ്സ് കോടഞ്ചേരി ഫൊറോന പ്രസിഡണ്ട് ജോസഫ് ആലവേലിയിൽ പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന അനേകം സിനിമകൾ ഇറങ്ങുകയുണ്ടായി. അത്തരം സിനിമകളുടെ വഴിയെ ആണ് ഈ സിനിമയും കടന്നുവരുന്നത്. ക്രൈസ്തവ വിശ്വാസത്തെ തകർക്കാനുള്ള ഗൂഢശ്രമമാണ് ഇതിലൂടെ സിനിമയുടെ അണിയറ പ്രവർത്തകർ നടത്തുന്നത്.
നാദിർഷാ ഒറ്റയ്ക്കാണ് ഇത് ചെയ്യുന്നത് എന്ന് കരുതരുന്നില്ല. ഇതിനു പുറകിൽ പ്രവർത്തിക്കുന്ന ആളുകളുടെ പങ്കും പുറത്തു വരേണ്ടതുണ്ട്.
ലൗ ജിഹാദിലൂടെയും,ലാൻഡ് ജിഹാദിലൂടെയുമെല്ലാം ക്രൈസ്തവരെ തകർക്കാൻ ശ്രമിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ ഇതിന്റെ പിന്നിലുണ്ടെന്നു സംശയിക്കുന്നതായും യോഗം ആരോപിച്ചു.
ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്ന സിനിമകൾ റിലീസ് ചെയ്യാൻ സർക്കാർ അനുവദിക്കരുതെന്നും, കോവിഡ് കാലമായതിനാൽ ജനങ്ങൾ സംഘടിക്കില്ല എന്ന തോന്നൽ അധികാരികൾക്കുണ്ടാകാൻ പാടില്ലെന്നും. ഓൺലൈൻ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഫൊറോണ കോഡിനേറ്റർ സജി കരോട്ട് അധ്യക്ഷതവഹിച്ചു.
വിൽസൺ തറപ്പിൽ, റെജി ചിറയിൽ, ജോസഫ് മൂത്തേടത്ത്, ജോസ് ഐരാറ്റിൽ,അഗസ്റ്റിൻ മഠത്തിൽ, തങ്കച്ചൻ കല്ലംപ്ലാക്കൽ, ജെയിംസ് നെല്ലിക്കയത്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.







