Mukkam
വ്യജമദ്യ വില്പന; മുക്കത്തെ ബാർ അടച്ചുപൂട്ടി

മുക്കം: വ്യാജമദ്യം വില്പന നടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മുക്കത്തെ മലയോരം ഗേറ്റ് വേ ബാർ അടച്ചുപൂട്ടി സീൽ ചെയ്തു. ഇവിടെ നിന്നും വില്പന നടത്തിയ മദ്യത്തിൽ 50 ശതമാനത്തിലധികം അളവിൽ ആൾക്കഹോൾ കണ്ടെത്തിയതിനെ തുടർന്നുള്ള പരാതിയിന്മേൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. ബാറിൻ്റെ ലൈസൻസും സസ്പെൻ്റ് ചെയ്തിട്ടുണ്ട്.







