Karassery

കാരശ്ശേരി എച്ച് എൻ സി കെ എ എം യു പി സ്കൂളിൽ നടന്ന സ്പ്രിന്റ്‌ 22 സ്കൂൾ കായിക മേളക്ക് ആവേശകരമായ സമാപനം

കാരശ്ശേരി: കോവിഡ് കാല അടച്ചിടലിന് ശേഷം വിദ്യാർത്ഥികളിൽ ആവേശം പകർന്ന് സ്കൂൾ കായിക മേള. കാരശ്ശേരി എച്ച് എൻ സി കെ എ എം യു പി സ്കൂളിൽ നടന്ന സ്പ്രിന്റ് 2022 കായികമേളയാണ് ഉത്സവ പ്രതീതിയോടെ നടത്തിയത്.
എൽ.പി , യു.പി വിഭാഗങ്ങളിൽ വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിൽ വാശിയേറിയ മത്സരമാണ് നടന്നത്. കാരശ്ശേരി ഗ്രൗണ്ടിൽ വെച്ച് നടന്ന കായിക മേളയിൽ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും മുക്കം എസ്.ഐ. വിജയകുമാർ വിതരണം ചെയ്തു.

ഹെഡ് മാസ്റ്റർ കെ. അബ്ദുറസാഖ്, പി ടി എ പ്രസിഡണ്ട് പി. രജീഷ് , മുഹമ്മദ് താഹ തുടങ്ങിയവർ സംസാരിച്ചു. മുനീഷ് കാരശ്ശേരി,സജീഷ്. പി, ഷാഹിർ പി യു, അർച്ചന .കെ , ഖദീജ നസിയ, കെ. സി. എ.അസീസ്, അമിത അഷോക് , റിഷിന എം.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button