വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

കോടഞ്ചേരി: ചങ്ങാതിക്കൂട്ടം ക്ലബ്ബിന്റെ ഒന്നാം ഒന്നാം വാർഷികാഘോഷവും കുടുംബ സംഗമവും പുലിക്കയത്ത് മിൽമ ഹാളിൽ വെച്ച് നടത്തി. ക്ലബ്ബ് പ്രസിഡണ്ട് പ്രിൻസ് തിരുമല അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ചൈനീസ് തായ്പേയിൽ വെച്ച് നടന്ന മാസ്റ്റേഴ്സ് ഹാൻഡ് ബോളിൽ വെങ്കലമടൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായ സന്തോഷ് സെബാസ്റ്റ്യനെ ആദരിച്ചു.ക്ലബ്ബ് സെക്രട്ടറി സെക്രട്ടറി സുനിൽകുമാർ,ടോം ജോർജ് ഗണപതിപ്ലാക്കൽ, സജി കേളംകുന്നേൽ,തിരുവമ്പാടി റോട്ടറി ക്ലബ് പ്രസിഡണ്ട് റോഷൻ,മഹേഷ് കുറുപ്പുംതൊടിയിൽ,ജസ്റ്റിൻ, ക്ലബ് വൈസ് പ്രസിഡണ്ട് രമേശ്,ട്രഷർ ഷൈജു,രക്ഷാധികാരി ബിജിഷ്,മെമ്പർമാരായ ഷൈജു ,സജി,ഷാജി, ദിപിൻ, മിഥുൽ, ഷിബു, ആൽബിൻ, അനീഷ് യു കെ, സന്തോഷ് സൗദി, വിപിൻ ജോസ് ആക്കപ്പടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ തലങ്ങളിൽ മികവു പുലർത്തിയ ക്ലബ്ബിലെ മെമ്പർമാരുടെ കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തി.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു







