തിരുവമ്പാടി തൊണ്ടിമ്മൽ റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു

തിരുവമ്പാടി : കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴയിൽ തിരുവമ്പാടി എഫ്.എച്ച്.സി ജംഗ്ഷനിലെ താൽകാലികമായി മണ്ണിട്ട് നിർമിച്ച റോഡ് പൂർണമായും തകർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഈ റോഡാണ് താൽക്കാലികമായി, മണ്ണിട്ട് ഗതാഗതം പുനർസ്ഥാപിച്ചത്.
നിലവിൽ ഇരുചക്ര, നാല് ചക്ര വാഹനങ്ങൾക് മാത്രമേ ഇതുവഴി കടന്നു പോകാൻ സാധിക്കുകയുള്ളു എന്നും, വരും ദിവസങ്ങളിൽ തന്നെ വലിയ വാഹനങ്ങളും ഇതുവഴി കടന്നു പോകാനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പി.ടി അഗസ്റ്റിൻ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.
ജംഗ്ഷനിൽ കലുങ്ക് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെയാണ് മഴയിൽ വെള്ളം കെട്ടി നിന്നതിനെത്തുടർന് റോഡ് തകർന്നത്.
ഇന്നലെയും, ഇന്നുമായി നിരവധി പ്രതിഷേധങ്ങളാണ് ജംഗ്ഷനിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നു വന്നത്.
ഈ ദുരന്തം കോൺട്രാക്ടറും, ഉദ്യോഗസ്ഥരും മനപ്പൂർവ്വം വരുത്തി വെച്ചത് ആണെന്നും , ഒരു മുൻകരുതലും എടുക്കാതെയാണ് ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതെന്നും, ഇതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ കാസിം തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.






