Kodiyathur

ഡോക്ടർമാരെ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുന്ന ഇ-ഹെൽത്ത് പദ്ധതിക്ക് കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലും തുടക്കമായി.

കൊടിയത്തൂർ : ഡോക്ടർമാരെ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുന്ന ഇ-ഹെൽത്ത് പദ്ധതിക്ക് കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലും തുടക്കമായി. ആരോഗ്യവകുപ്പ് രൂപം നൽകിയ ഇ-ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി ഡോക്ടർമാരുടെ സേവനം ബുക്ക് ചെയ്യാം.

സമയക്രമം പാലിച്ച് ആശുപത്രിയിലെത്തുന്നത് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും ആശുപത്രി പ്രവർത്തനം സുഖമമാക്കാനും സഹായകമാകും. യു.എച്ച്.ഐ.ഡി. കാർഡ് ലഭിച്ചവർക്കുള്ള തുടർചികിത്സയും ആയാസരഹിതമാകും. സമയനഷ്ടം ഒഴിവാക്കി അടുത്ത തവണ ഡോക്ടറെ കാണുന്നതിനുള്ള തീയതിയും സമയവും രേഖപ്പെടുത്തിയ മുൻകൂർ ടോക്കൺവരെ ലഭിക്കുന്ന തരത്തിലാണ് ഇ-ഹെൽത്തിൽ സംവിധാനം ഒരുക്കുന്നത്.

പദ്ധതിയുടെ ഭാഗമായി യു.എച്ച്.ഐ.ഡി. കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ വി. ഷംലൂലത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ കരീം പഴങ്കൽ അധ്യക്ഷത വഹിച്ചു. ഇ-ഹെൽത്ത്‌ ജില്ലാ നോഡൽ ഓഫീസർ ഡോ. പി.പി. പ്രമോദ് കുമാർ മുഖ്യാഥിതിയായി. ഇ-ഹെൽത്ത് ജില്ലാ പ്രോജക്ട് എൻജിനിയർ ശ്യാംജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ദിവ്യ ഷിബു എന്നിവരും ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, ഫാത്തിമ നാസർ, സുഹ്റ വെള്ളങ്ങോട്ട്, കെ.ടി. മൻസൂർ, സത്താർ കൊളക്കാടൻ, ശബ്ന ജാസ്മിൻ, മെഡിക്കൽ ഓഫീസർ ഡോ. പി. ബിന്ദു, സ്റ്റാഫ് സെക്രട്ടറി സിനിയ എന്നിവരും സംസാരിച്ചു.

Related Articles

Leave a Reply

Back to top button