Kerala

മഞ്ചേരി; ബൈക്ക് മറിഞ്ഞ് യുവനടൻ മരിച്ചു

മഞ്ചേരി: ബൈക്ക് നിയന്തണം വിട്ട് മതിലിലിടിച്ച് യുവനടൻ മരിച്ചു. പന്തല്ലൂർ പരേതനായ പുറത്തയിൽ ചാക്കോ എന്ന ജേക്കബിന്റെ മകൻ നെഗുൽ ജേക്കബ് (34) ആണ് മരിച്ചത്.

നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിടിക്കുകയായിരുന്നു. മഞ്ചേരി പന്തല്ലൂർ യു. കെ പടിയിലായിരുന്നു അപകടം.

2020 ൽ ഇറങ്ങിയ അലി എന്ന ചിത്രത്തിലും നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് മോറോ പ്ലാസ്റ്റൽ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. മാതാവ്: എലമ്മ, ഭാര്യ: സവിത മുക്കം, മക്കൾ: റയാൻ, യുവാൻ, സഹോദരി: നിഷ.

Related Articles

Leave a Reply

Back to top button