Kodiyathur
വായനാ വാരാചരണ സമാപനവും ബാലസാഹിത്യ സമാജം ഉദ്ഘാടനവും സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ തെയ്യത്തുംകടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യയിൽ വായനാ വാരാചരണത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിന്ന കലാ സാഹിത്യ മത്സര പരിപാടികൾക്ക് സമാപനം കുറിച്ചു. വാരാചരണ സമാപനവും മലർവാടി ബാല സാഹിത്യ സമാജം ഉദ്ഘാടനവും പ്രമുഖ കലാ സാഹിത്യ പ്രവർത്തകൻ ഇ.എൻ അമീൻ ജൗഹർ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി നവീകരണാർത്ഥം സംഘടിപ്പിച്ച ‘എന്റെ പുസ്തക ദാനം’ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു. വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. പി.ടി അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ.ഇ ഷമീം, വി.കെ ഉമ്മു സൽമ, ടി.കെ ഹസീന, നസീറ ചേന്ദമംഗല്ലൂർ, സുഹ്റ ഷംസുദ്ദീൻ, പി.വി അമീൻ തുടങ്ങിയവർ സംസാരിച്ചു.







