Adivaram

അല്‍മൗലിദുല്‍ അക്ബര്‍ നാളെ നോളജ് സിറ്റിയില്‍

അടിവാരം: നബിദിനമായ നാളെ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് അല്‍മൗലിദുല്‍ അക്ബര്‍ നടക്കും. പുലര്‍ച്ചെ 3.30ന് ആരംഭിക്കുന്ന മജ്‌ലിസിന് സയ്യിദ് അലി ബാഫഖി തങ്ങള്‍, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍, ലെബനാന്‍ പണ്ഡിതന്‍ ശൈഖ് ഉസാമ രിഫാഈ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

വിവിധ മൗലിദുകളുടെ പാരായണം, നബികീര്‍ത്തന ആലാപനങ്ങള്‍, പ്രാര്‍ഥനാ മജ്‌ലിസ്, തിരുശേഷിപ്പുകളുടെ ദര്‍ശനം തുടങ്ങിയവ നടക്കും. അല്‍മൗലിദുല്‍ അക്ബര്‍ മജ്‌ലിസിനായി വലിയ ഒരുക്കങ്ങളാണ് ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്നത്.

Related Articles

Leave a Reply

Back to top button