Kodanchery

വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു

വേനപ്പാറ: വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓമശ്ശേരി കൃഷിഭവന്റെ സഹകരണത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയായ പ്രൊജക്റ്റ് അധിഷ്ഠിത സ്ഥാപന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഓമശ്ശേരി കൃഷി ഓഫീസർ രാജി പി.പി പച്ചക്കറി തൈകൾ നട്ട് നിർവഹിച്ചു.

എൻ.എസ്.എസ് പരിസ്ഥിതി ദിന പ്രോജക്ട് ആയ മാവിൻതൈ വിതരണം സ്കൂൾ മാനേജർ ഫാദർ സൈമൺ കിഴക്കേകുന്നേൽ നിർവഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Related Articles

Leave a Reply

Back to top button