Thiruvambady

കെ.എസ്.ആർ.ടി.സി സബ് ഡിപ്പൊ തിരുവമ്പാടിയിൽ നിലനിർത്തണം; പഞ്ചായത്ത് ഭരണ സമിതി

തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം നിർത്തിവെക്കാനുള്ള വകുപ്പ് തീരുമാനം ചർച്ച ചെയ്യാൻ പഞ്ചായത്ത് ഭരണ സമിതി അടിയന്തിര യോഗം ചേർന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ കേരളാ റോഡ് കോർപ്പറേഷന്റെ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര യോഗം വിളിച്ചു ചേർത്തത്.

സംസ്ഥാനത്തെ ഓപ്പറേറ്റിംഗ് സെന്ററുകളിലെ മെക്കാനിക്കൽ വിഭാഗത്തെ നിർത്തലാക്കുന്നതായുള്ള ഉത്തരവാണ് മലയോരത്തിന് ആശങ്ക പരത്തിയത്. ഇവിടെ നിന്നും ദീർഘ ദൂര ബസ്സുകളും പഞ്ചായത്തിനകത്തെ മലയോര മേഖലകളിലേക്കുമുള്ള സെർവിസുകളേയും ബാധിക്കുന്ന തരത്തിലുള്ള തീരുമാനം സർക്കാർ അടിയന്തിരമായി പിൻവലിക്കണമെന്നും പഞ്ചായത്ത് ഭരണ സമിതി ഐക്യഖഢേന സർക്കാനോട് ആവശ്യപ്പെട്ടതായി ഭരണസമിതി അറിയിച്ചു.

യോഗത്തിൽ പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, മുഹമ്മദലി കെ എം ,കെ.ഡി ആന്റണി, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ലിസി സണ്ണി, രാധമണി, ബിന്ദു ജോൺസൻ, സെകക്രട്ടറി ബിബിൻ ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button