Kodanchery
മൈക്കാവിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തി

കോടഞ്ചേരി : മൈക്കാവിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ ചേർന്നു സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തി.
വട്ടൽ കുരിശുപള്ളിയിൽ നടന്ന പരിപാടി താമരശ്ശേരി രൂപതാ ചാൻസലർ ഫാദർ ജോർജ് മുണ്ടനാട്ട് ഉദ്ഘാടനം ചെയ്തു.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസിഡണ്ട് ഫാദർ ജോർജ് എടപ്പാടിയിൽ അധ്യക്ഷത വഹിച്ചു.
ഫാദർ ജെയിംസ് ഫിലിപ്പ് വാഴപ്പള്ളി, ഫാദർ അനീഷ് കവുങ്ങുംപള്ളി, ഫാദർ ജോർജ് കളത്തൂ ർ , ഫാ. ഫാ. വർഗീസ് ചൂരക്കുഴിയിൽ, ഫാ. ജോർജ് ചെറുപറമ്പിൽ, എം ഡി ജോസഫ് മേനമ്പടത്തിൽ, ബൈജു തൊട്ടിപറമ്പിൽ, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ഇ പി ജോസ് ഈന്താലാംകുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.







