Koodaranji

ഓൺലൈൻ പഠനത്തിന് കോളനിയിലെ വിദ്യാർത്ഥികൾക്ക് സ്കൂളിന്റെ സഹായ ഹസ്തം.

കൂടരഞ്ഞി: കാടിൻ്റെ മക്കൾക്ക് പഠന സൗകര്യമൊരുക്കി ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകർ.. കക്കാടം പൊയിൽ വെണ്ടേക്കും പോയിൽ ആദിവാസി കോളനിയിലെ രണ്ട് വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി അധ്യാപകർ. ഈ പ്രദേശങ്ങളിലെ നിരവധി വിദ്യാർഥികൾക്ക് ഗാഡ്ജറ്റുകളുടെ അഭാവം, മൊബൈൽ നെറ്റ്‌വർക്കിൻ്റെ അപര്യാപ്തത എന്നിവമൂലം ഓൺലൈൻ പഠനം തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത് .

നിരവധി പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ വിദ്യാർത്ഥി ശാക്തീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് മൊബൈൽഫോൺ വീടുകളിലെത്തി കൈമാറിയത്. പ്രിൻസിപ്പൽ അബ്ദുൽ നാസർ, സ്റ്റാഫ് സെക്രട്ടറി എ.എം ബിന്ദുകുമാരി, ക്ലാസ് അധ്യാപകൻ കെ .എച്ച്. ഷംസു അധ്യാപകരായ നാസർ കുന്നുമ്മൽ , അബ്ദുൽ ജമാൽ , ദിവ്യാ ജോസ് ,ഒ പി അബ്ദുൽ വാഹിദ്‌ എന്നിവരുടെ നേതൃത്വത്തിൽ ആദിവാസി ഊരുകളിൽ എത്തിയാണ് മൊബൈൽ കൈമാറിയത്.

Related Articles

Leave a Reply

Back to top button