Kodanchery

കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ നടക്കും

കോടഞ്ചേരി: കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പുതുതായി നിർമ്മിച്ച ഓഫീസ് ഇന്ദിരാ ഭവന്റെ ഉദ്ഘാടനം നാളെ 11 മണിക്ക് ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ നിർവഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ:പി.എം നിയാസ് ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വ ജൂബിലി സ്മാരക ഹാൾ ഉദ്ഘാടനം ചെയ്യും.

ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്ര അനാച്ഛാദനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത് നിർവഹിക്കും. കെ കരുണാകരന്റെ ഛായാചിത്ര അനാച്ഛാദനം മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ നിർവഹിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളെ ചടങ്ങിൽ ആദരിക്കും.

Related Articles

Leave a Reply

Back to top button