Kodanchery
മാനാംകുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിൽ എഴുത്തിനിരുത്ത് ചടങ്ങ് നടത്തി

കോടഞ്ചേരി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മാനാംകുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിജയദശമി ദിവസമായ ഇന്നലെ എഴുത്തിനിരുത്ത്, വാഹന പൂജ, സരസ്വതി പൂജ എന്നിവ നടത്തി. അറിവിന്റെ വഴിയിലേക്ക് യാത്ര തുടങ്ങുന്ന കുട്ടികൾക്ക് ക്ഷേത്രത്തിലെ മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ പോറ്റി ആദ്യാക്ഷരം കുറിപ്പിച്ച് എഴുത്തിനിരുത്ത് നിർവഹിച്ചു.
ചടങ്ങിൽ നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ശ്രീധരൻ നായർ മൂഴിക്കുന്നത്ത്, മാനേജിംഗ് ട്രസ്റ്റി ശിവശങ്കരൻ മാവിലേരി, മാതൃസമിതി പ്രസിഡണ്ട് വനജ രാജഗോപാൽ, റ്റി.കൃഷ്ണൻ തെക്കെച്ചാലിൽ, സതീശൻ കോതുവീട്ടിൽ, അനൂപ് കായപറമ്പിൽ, സിനീഷ് കുമാർ സായി, ശശിധരൻ കൂളിക്കുന്ന് എന്നിവരും ചടങ്ങിന് നേതൃത്വം നൽകി.
കുട്ടികൾക്ക് പഠനോപകരണങ്ങളും മറ്റു സമ്മാനങ്ങളും വിതരണം ചെയ്തതോടെ ചടങ്ങുകൾ സമാപിച്ചു.







