അപകടം ക്ഷണിച്ചു വരുത്തി തിരുവമ്പാടി കറ്റ്യട് ജംഗ്ഷനിലെ കുഴികൾ

തിരുവമ്പാടി: അപകടം ക്ഷണിച്ചു വരുത്തി തിരുവമ്പാടി പുല്ലൂരാംപാറ റോഡിലെ കറ്റ്യട് ജംഗ്ഷനിലെ കുഴികൾ, ഇരുചക്രവാഹനകാർക്ക് വരെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് റോഡ് നിർമ്മിച്ചതിന്റെ ഭാഗമായി രൂപപ്പെട്ട കുഴികൾ.
കൈതപ്പൊയിൽ അഗസ്ത്യന്മുഴി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡ് ഉയർത്തുകയും പുല്ലൂരാംപാറ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് അശാസ്ത്രീയമായി കലിങ്ക് നിർമ്മിക്കുകയും ചെയ്തതുമൂലം റോഡ് പൊളിച്ചുനീക്കിയ ഭാഗത്താണ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത്. മഴപെയ്താൽ ഗർത്തത്തിൽ വെള്ളം നിറയുന്നതോടുകൂടി ഇതുവഴിയുള്ള യാത്രാ ദുരിതം ആവുകയാണ്, ഗർത്തത്തിൽ വീണ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും, രാത്രി സഞ്ചാരികൾക്ക് കുഴികൾ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും നാട്ടുകാർ പറയുന്നു.
ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ദിവസവും സഞ്ചരിക്കുന്ന ഈ റോഡിലെ അപകടം ഇവർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.







