Local
പഠനോപകരണ വിതരണവും ആദരവും

കൊടിയത്തൂർ : ഭാരതീയ ദളിത് കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ്ടു , എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ എസ്.സി.വിദ്യാർഥികൾ, ദേശീയ ബധിര കായിക മേളയിൽ വ്യക്തിഗത ചാമ്പ്യയായ ലയാഞ്ജന, ക്ഷീര സഹകരണ സംഘത്തിൽനിന്ന് വിരമിച്ച കെ. രവീന്ദ്രൻ, എൽഎസ്എസ്, യുഎസ്എസ് വിജയം നേടിയവർ എന്നിവരെ ആദരിച്ചു. പഞ്ചായത്തിലെ 130 എസ്.സി. വിദ്യാർഥികൾക്ക് നോട്ടുബുക്ക് വിതരണവും നടത്തി.
സി.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. രമേശ് തോണിച്ചാൽ അധ്യക്ഷനായി. എം.സിറാജുദ്ദീൻ, കെ. മാധവൻ, കണ്ണൻ ചെറുവാടി, യു.പി. മമ്മദ്, സുബ്രമണ്യൻ, കെ.രതീഷ് മാട്ടുമുറി, ഹരിദാസൻ പരപ്പിൽ , ബാബു പൊലുകുന്നത്ത്, രാജൻ മാവായി, ദാസൻ കയനിക്കര ,വിലാസിനി എന്നിവർ സംസാരിച്ചു.







