Mukkam

ആനയാംകുന്ന് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും H1N1 പനി സ്ഥിരീകരിച്ചു.

മുക്കം: കാരശ്ശേരി ആനയാം​കു​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് കൂ​ട്ട​മാ​യി പ​നി​ബാ​ധ​യു​ണ്ടാ​യത്.

ഏഴ് വിദ്യാർത്ഥികളെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ കൊണ്ടുപോയി രക്തസാമ്പിളുകൾ ശേഖരിച്ചു വിദഗ്ദ്ധ പരിശോധനക്കായി മണിപ്പാലിലേക്കു അയച്ചിരുന്നു. ഇതിന്റെ റിസൾട്ട്‌ വന്ന സാഹചര്യത്തിലാണ് H1N1സ്ഥിരീകരിച്ചത്.

സ്കൂളിലെ നാല്പത്തിരണ്ടോളം വിദ്യാർത്ഥികൾക്കും 13 അധ്യാപകർക്കുമാണ് പനി പടർന്നത്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​രുന്നു. ആശങ്കപെടേണ്ടതില്ലന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കൂ​ട്ട​മാ​യി പ​നി പി​ടി​ച്ച​തോ​ടെ സ്കൂ​ൾ ര​ണ്ടു ദി​വ​സ​ത്തേ​യ്ക്ക് അ​ട​ച്ചിരുന്നു.

Related Articles

Leave a Reply

Back to top button