Thamarassery

ചുരത്തിൽ നിയന്ത്രണങ്ങൾ പാലിക്കാൻ ഡ്രൈവർമാർ തയ്യാറാവുന്നില്ല, രണ്ടു ദിവസത്തിനിടെ ഇരുപതോളം അപകടങ്ങൾ.*

താമരശ്ശേരി: ചുരത്തിൽ റീ ടാറിംങ്ങും, നവീകരണ പ്രവൃത്തിയും നടക്കുന്നത് മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാൻ ചില ഡ്രൈവർമാർ തയ്യാറാവുന്നില്ല. ഒറ്റവരിയായി കടന്നു പോകാൻ കാത്തിരിക്കാതെ വാഹനങ്ങൾ മുന്നോട്ടെടുക്കുന്നത് കാരണം ഗതാഗതകുരുക്ക് രൂക്ഷമായതിനൊപ്പം രണ്ടു ദിവസങ്ങളിലായി കാറുകളും, ബൈക്കുകളുമടക്കം ഇരുപതോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ബൈക്കുകൾ അപകടത്തിൽപ്പെടാൻ പ്രധാനകാരണം അമിതവേഗതയാണ്. കാറുകൾ നിയന്ത്രണം പാലിക്കാതെ മുന്നോട്ട് നീങ്ങുന്നതാണ് അപകടങ്ങളിൽപ്പെടാൻ കാരണമാവുന്നത്.


പോലീസ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിച്ച് ചുരം വഴിയാത്ര ചെയ്താൽ സമയനഷ്ടം ഉണ്ടാവുമെങ്കിലും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിക്കും.

Related Articles

Leave a Reply

Back to top button