Mukkam

തൂവാല വിപ്ലവുമായി കാരശ്ശേരി പഞ്ചായത്ത്‌

കാരശ്ശേരി: പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും തൂവാലകൾ നൽകുന്ന പദ്ധതി ആരംഭിച്ചു.

കാരശ്ശേരി പഞ്ചായത്തിൽ H1N1 പനി ബാധിച്ചതിനെ തുടർന്ന് കുട്ടികളിൽ നല്ല ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെ കുട്ടികൾക്കും തൂവാലകൾ നൽകുക എന്ന പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആനയാംകുന്ന് സ്കൂളിൽലെ കുട്ടികൾക്ക് ‘തൂവാല’ വിതരണം നടത്തി പഞ്ചായത്ത് പ്രസിഡണ്ട് വി കെ വിനോദ് നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി പി ജമീല അധ്യക്ഷത വഹിച്ചു.

സ്പോൺസർഷിപ്പിൽ ആണ് തൂവാലകൾ ശേഖരിച്ചത് എന്നും പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും ഈ പദ്ധതിയിൽ പെടുത്തി തൂവാലകൾ നൽകുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് വി കെ വിനോദ് പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സജി തോമസ്, വാർഡ് മെമ്പർമാരായ ഐശാലത, എം ദിവ്യാ, സുനില കണ്ണങ്കര,സുബൈദ മാളിയേക്കൽ,രമ്യാ കൂവപ്പാറ ഡോക്ടർ മനുലാൽ, ഡോക്ടർ സജ്ന, സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button