Thiruvambady
മലബാർ സ്പോർട്സ് അക്കാദമി താരങ്ങളെ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നേരിട്ടെത്തി അഭിനന്ദിച്ചു

തിരുവമ്പാടി: ജില്ലാതല അമച്വർ അത്ലറ്റിക് മീറ്റിലും, ക്രോസ്കൺട്രി മീറ്റിലും ഉന്നത പോയിന്റ് നിലകളോടെ ചാമ്പ്യൻ പട്ടം നിലനിർത്തിയ മലബാർ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങളെ താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നേരിട്ടെത്തി അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ യുവ’യുടെ ജേഴ്സി വിതരണ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലും, കായികതാരങ്ങളെ അഭിനന്ദിക്കണമെന്ന് അതിയായ ആഗ്രഹം ഉള്ളതുകൊണ്ടുമാണ് നേരിട്ടെത്തി അഭിനന്ദിക്കുന്നത് എന്ന് റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവ് പറഞ്ഞു.
പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ നടന്ന അഭിനന്ദന ചടങ്ങിൽ, നിരവധി പ്രമുഖർ പങ്കെടുത്തു.







