Kodanchery

ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

കോടഞ്ചേരി: ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ വിജയി ശ്രീനന്ദ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

ബത്തേരി രൂപത വികാരി ജനറാൾ ഫാ.ജേക്കബ് ഓലിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, സ്കൂൾ പ്രിൻസിപ്പൽ ഫാ.സിജോ പന്തപ്പിള്ളിൽ, സ്കൂൾ മാനേജർ ഫാ.തോമസ് മണ്ണിത്തോട്ടം, വാർഡ് മെമ്പർ അമൽ രാജ്, പി.ടി.എ പ്രസിഡന്റ് വില്യം അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാ പരിപാടികളോടെ വാർഷികാഘോഷം സമാപിച്ചു.

Related Articles

Leave a Reply

Back to top button