വീട്ടിൽ ഒരു ചരിത്ര മ്യൂസിയം ഉണ്ടാക്കി ചരിത്ര നേട്ടത്തിന്റെ മുഹൂർത്തത്തിൽ ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂൾ:

കോടഞ്ചേരി : ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ ചരിത്ര മ്യൂസിയം ഉണ്ടാക്കുകയും, വിദ്യാർഥികൾക്ക് പുത്തൻ അനുഭവങ്ങൾ നൽകിക്കൊണ്ട് ഇതിൽ ഒരു ചരിത്ര മ്യൂസിയം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് മുഹമ്മദ് നാസർ അധ്യക്ഷത വഹിച്ചു.തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ: വിനോദൻ നാമത് ഉദ്ഘാടനം ചെയ്തു.
കിറ്റിന്ത്യാ ദിനത്തിന്റെ ഭാഗമായി നടത്തിയ ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി മാറും എന്നും, അത് ചരിത്രബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ കാരണമായി തീരുമെന്നും പ്രസംഗത്തിൽ അദ്ദേഹം പറയുകയുണ്ടായി.പ്രധാനാധ്യാപകൻ ഹിഷാം എം എച്ച്, കോടഞ്ചേരി പഞ്ചായത്ത് സാമൂഹ്യ ക്ഷേമ കാര്യ ചെയർമാൻ ജോസ് പെരുമ്പള്ളി, സ്കൂളിലെ എസ് ആർ ജി കൺവീനർ ആയ ആൻ ട്രീസ, എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.
സ്കൂളിലെ സീനിയർ അസിസ്റ്റന്റും അധ്യാപകനുമായ മത്തായി സ്വാഗതവും, സ്കൂളിലെ സ്റ്റാഫ് സെക്രട്ടറിയും, ക്ലബ് കോർഡിനേറ്ററുമായ പ്രത്യുഷ് കണ്ണൂർ പരിപാടിക്ക് നന്ദിയും അറിയിച്ചു







