തിരുവമ്പാടി നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം നടത്തി

തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം നടത്തി. തിരുവമ്പാടി പ്രിയദർശനി ഹാളിൽ ചേർന്ന നേതൃയോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഇന്ന് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും സമരത്തിന് നേതൃത്വം കൊടുക്കുന്നത് രാഹുൽ ഗാന്ധിയാണെന്നും രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയത് തികഞ്ഞ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടിയാണെന്നും ഇത്തരത്തിലുള്ള നീക്കങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യവും ജനാധിപത്യവും അപകടത്തിലാക്കുമെന്നും ഇതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ച് ചെറുക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഏപ്രിൽ 11ന് കല്പറ്റയിൽ എത്തിചേരുന്ന രാഹുൽ ഗാന്ധിക്ക് നല്കുന്ന വരവേൽപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്നും 5000 പ്രവർത്തകരെ പങ്കെടുപ്പിക്കും. കെ.പി.സി.സി മെമ്പർ എൻ.കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച നേതൃയോഗത്തിൽ കെ.പി.സി.സി ജന: സെക്രട്ടറി അഡ്വ: പി.എം നിയാസ്, ഡി.സി.സി ജന:സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, സി.ജെ ആന്റണി, ബ്ലോക്ക് പ്രസിഡന്റ്മാരായ എം.ടി അഷറഫ്, പി.സി മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, ഡി.കെ.ടി.എഫ് സംസ്ഥാന സെക്രട്ടറി അബ്ദു കൊയങ്ങോറൻ, കെ.ടി മൻസൂർ, ബി.പി റഷീദ്, സണ്ണി കാപ്പാട്ടുമല, സമാൻ ചാലൂളി, ടോമി കൊന്നക്കൽ, മുഹമ്മദ് പാതിപറമ്പിൽ, അഷറഫ് കൊളക്കാടൻ തുടങ്ങിയവർ സംസാരിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിതനായ ജോസഫ് ഇലഞ്ഞിക്കലിന് യോഗത്തിൽ സ്വീകരണം നല്കി.







