Thiruvambady
കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്നവർക്ക് അപകട കെണിയായി ഇന്റർ ലോക്ക് പ്രവർത്തി

തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പ്രവർത്തി പൂർത്തീകരിക്കാതെ കിടക്കുന്ന ഇന്റർലോക്ക് കട്ടകൾ അപകട കെണിയായി മാറുന്നു. ഗേറ്റ് കയറി വരുന്ന വാഹനങ്ങൾക്ക് അപകടാവസ്ഥ പെട്ടെന്ന് കാണാൻ കഴിയാത്തത് പലപ്പോഴും അപകടം വരുത്തുന്നതായി പരാതി ഉയരുകയാണ്.
കുടുംബാരോഗ്യ കേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തിക്കായി പൊളിച്ചുമാറ്റിയ ഇന്റർലോക്ക് കട്ടകൾ പൂർവ സ്ഥിതിയിലാക്കാത്തതാണ് അപകടകരമായി മാറിയിരിക്കുന്നത്.






