Mukkam

കുടുംബശ്രീയുടെ രുചിക്കൂട്ടുമായി മക്കാനി മേള ആരംഭിച്ചു

മുക്കം: കുടുംബശ്രീയുടെ കൈപ്പുണ്യത്തിന്റെ രുചിഭേദങ്ങളുമായി മക്കാനി മേളയ്ക്ക് മുക്കത്ത് തുടക്കമായി. വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഉത്പ്പാദിപ്പിച്ച ഉത്പന്നങ്ങളുടെ വിപണനമേളയും കൊതിയൂറും വിഭവങ്ങളുമായി ഭക്ഷ്യമേളയും മക്കാനി മേളയുടെ ഭാഗമായി നടക്കും. ഈന്ത് പൊടി, കുവ്വപ്പൊടി, റാഗിപ്പൊടി, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കറിമസാലപ്പൊടികൾ, ഔഷധധാന്യങ്ങൾ, വിവിധ തരം പലഹാരങ്ങൾ, കരകൗശലവസ്തുക്കൾ, ചിരട്ട ഉത്പന്നങ്ങൾ, സോപ്പ് ഉത്പന്നങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. നാടൻ ഈന്ത് ഉത്‌പന്നങ്ങൾ, കപ്പബിരിയാണി, ദംബിരിയാണി, കണ്ണൂർ പലഹാരങ്ങൾ, വിവിധതരം പായസങ്ങൾ, ജ്യൂസുകൾ എന്നിവ ഭക്ഷ്യമേളയിൽ ഒരുക്കിയിട്ടുണ്ട്.

മേള തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സി.ടി രജിത അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ ചെയർമാൻ പി.ടി ബാബു ആദ്യവിൽപ്പന നടത്തി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ പി.എം ഗിരീഷൻ ചടങ്ങിൽ മുഖ്യാതിഥിയായി. സ്ഥിരംസമിതി അധ്യക്ഷൻമാരായ വി കുഞ്ഞൻ, ഇ സത്യനാരായണൻ, പ്രജിതാ പ്രദീപ്, കൗൺസിലർമാരായ ഗഫൂർ, വേണു കല്ലുരുട്ടി, വിശ്വനാഥൻ നികുഞ്ജം, യാസർ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സൈറാബാനു, മുഹമ്മദ് ഹനീഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ദിവസവും ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.

Related Articles

Leave a Reply

Back to top button